പ്രധാന വാര്‍ത്തകള്‍
താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ്
കോഴിക്കോട്: താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ്.
തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച രണ്ടാമത്തെ വാഹനവും പോലീസ് കണ്ടെത്തി. മലപ്പുറം രജിസ്‌ട്രേഷനുള്ള വാഹനമാണ് കൊണ്ടോട്ടിയില്‍ നിന്നും പിടിച്ചെടുത്തത്. ഒരു വാഹനം ഇന്നലെ മുക്കത്ത് വച്ച് കസ്റ്റഡിയിലെടുത്തിരുന്നു.
തച്ചംപൊയില്‍ സ്വദേശി അഷ്റഫിനെയാണ് കഴിഞ്ഞ ദിവസം രാത്രി രണ്ടു വാഹനങ്ങളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.