പ്രധാന വാര്‍ത്തകള്‍
സംസ്ഥാന സർക്കാരുകൾ ചാനൽ നടത്തരുതെന്ന് നിർദ്ദേശം
ന്യൂഡല്‍ഹി: ഇനി മുതൽ നേരിട്ട് പ്രക്ഷേപണ ചാനൽ നടത്തരുതെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിലവിലുള്ള ചാനലിന്‍റെ പ്രക്ഷേപണം പ്രസാർ ഭാരതി വഴി നടത്തണം.
2023 ഡിസംബറോടെ ചാനൽ പ്രക്ഷേപണത്തിൽ നിന്ന് പൂർണമായും പിൻവലിക്കണമെന്നും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് സ്കൂളുകൾ അടച്ചതോടെ കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സർക്കാർ ചാനലുകളിലൂടെയായിരുന്നു കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തിയത്. നടപടി കേരളത്തിലെ വിക്ടേഴ്സ് ചാനലിനും ബാധകമായേക്കാമെന്നാണ് വിലയിരുത്തൽ.