പ്രധാന വാര്‍ത്തകള്‍
വ്യായാമ കുറവ് മൂലം ലോക രാജ്യങ്ങൾക്ക് 300 ബില്ല്യൺ ഡോളർ നഷ്‌ടമാകും: ലോകാരോഗ്യ സംഘടന


2020 നും 2030 നും ഇടയിൽ വ്യായാമക്കുറവ് മൂലം ലോക രാജ്യങ്ങൾക്ക് 300 ബില്യൺ ഡോളർ നഷ്ടമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 500 ദശലക്ഷം ആളുകളെ ജീവിതശൈലീ രോഗങ്ങൾ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
194 രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് പ്രസിദ്ധികരിച്ചത്. ഓരോ വർഷവും ജീവിത ശൈലി രോഗങ്ങൾ മൂലം രാജ്യങ്ങൾക്ക് 27 ശതകോടി ഡോളർ നഷ്ടമാണ് ഉണ്ടാകുക. ജനങ്ങൾ കൂടുതൽ ശാരീരികമായി സജീവമാകുന്നതിനുള്ള നയങ്ങൾ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ കൈക്കൊള്ളണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ നടത്തം, സൈക്ലിങ്, കായിക പരിപാടികൾ എന്നിവ പ്രോത്സാഹിപ്പിക്കണമെന്നാണ് നിർദേശം.