പ്രധാന വാര്‍ത്തകള്‍
മെഗാ ക്യാംപസ് പൂള് ഡ്രൈവ് നടന്നു


ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികോം കമ്പനിയായ 6ഡി ടെക്‌നോളജീസിന്റെ ഈ വര്‍ഷത്തെ ക്യാംപസ് പൂള് ഡ്രൈവ് മൂന്നാര്‍ കോളജ് ഓഫ് എന്‍ജിനിയറിങ്ങില്‍ നടന്നു. കേരളത്തിലെ 65 ഓളം കോളജുകളിലെ വിദ്യാര്‍ത്ഥികളാണ് ഡ്രൈവില്‍ പങ്കെടുത്തത്. 6ഡി ടെക്‌നോളജീസ് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട 1800 ഓളം വിദ്യാര്‍ഥികള്‍ക്കായാണ് റിക്രൂട്ട്മെന്റ് നടന്നത്. ഗ്രൂപ് ഡിസ്‌കഷനും രണ്ട് റൗണ്ട് ടെക്നിക്കല്‍ ഇന്റര്‍വ്യൂകള്‍ക്കും എച്.ആര്‍ ഇന്റര്‍വ്യൂവിനും ശേഷമാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. പങ്കെടുത്തവരില്‍ 200 പേര്‍ക്ക് ജോലി ലഭിക്കും എന്നു പ്രതീക്ഷിക്കുന്നതായി കോളേജ് ഓഫ് എന്‍ജിനിയറിങ് മൂന്നാറിന്റെ പ്ലെയിസ്മെന്റ് ഓഫീസര്‍ അമല്‍ തുക്കു അറിയിച്ചു.