കട്ടപ്പന നഗരത്തില് വന് ചീട്ടുകളി സംഘം പിടിയില്


കട്ടപ്പന: നഗരത്തില് വന് ചീട്ടുകളി സംഘം പിടിയില്. ടി.ബി ജങ്ഷനിലെ റിട്ട. എസ്.ഐ ദേവസ്യയുടെ വീടിെന്റ മുകള് നിലയില് ചീട്ടുകളി നടക്കുന്നതായി ജില്ല പൊലീസ് മേധാവി വി.യു.
കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തില് നടത്തിയ പരിശോധനയിലാണ് പണംവെച്ച് ചീട്ടുകളിച്ച പത്തംഗ സംഘം പിടിയിലായത്. ഇവരില്നിന്ന് 21,480 രൂപയും ചീട്ടുകളും പിടിച്ചെടുത്തും. കൂടാതെ വീട്ടില്നിന്ന് ഉണക്ക കഞ്ചാവും കണ്ടെടുത്തു. അറസ്റ്റിലായ പ്രതികളെ ജാമ്യത്തില് വിട്ടു.
റിട്ട. എസ്.ഐ വീടിെന്റ രണ്ടാം നില ചീട്ടുകളിക്കായി വാടകക്ക് കൊടുത്തിരിക്കുകയായിരുന്നു. ഡിവൈ.എസ്.പി വി.എ. നിഷാദ് മോെന്റ നേതൃത്വത്തില്, എസ്.ഐ ദിലീപ് കുമാര്, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ സുമേഷ്, സി.പി.ഒമാരായ പ്രശാന്ത് മാത്യു, വി.കെ. അനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.