കട്ടപ്പന ഉപ – ജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേള, 21ന് വെള്ളയാംകുടിയിൽ.


കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേള ഈമാസം 21ന് വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടും. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ നിന്നുള്ള ആയിരത്തിലധികം കുട്ടികൾ ശാസ്ത്ര സാമൂഹ്യശാസ്ത്ര മത്സരങ്ങളിൽ പങ്കെടുക്കും. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഓൺ ദി സ്പോട്ട്, പ്രോജക്റ്റ് വിഭാഗങ്ങളിലായി നാൽപതിൽ പരം വേദികളിൽ രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ വൈകിട്ട് അഞ്ചുമണിയോടുകൂടി സമാപിക്കും. കുട്ടികളിൽ ശാസ്ത്രബോധവും അഭിരുചിയും വളർത്തുക ഗവേഷണ മേഖലകൾ പരിചയപ്പെടുത്തുക ശാസ്ത്രനേട്ടങ്ങൾ മാനവപുരോഗതിക്ക് ലളിത ജീവിത ശൈലി എന്നീ ലക്ഷ്യങ്ങളോടെ കൂടി വിദ്യാഭ്യാസ വകുപ്പ് മേൽനോട്ടത്തിൽ നടത്തുന്ന മേളയുടെ വിജയകരമായ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു ഒരുക്കങ്ങൾ ഊർജിതപ്പെടുത്തി. ബഹുമാനപ്പെട്ട സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ ജോർജ് തകടിയേൽ, സ്കൂൾ മാനേജർ ഫാ തോമസ് മാണിയാട്ട് എന്നിവർ രക്ഷാധികാരികളും, കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ഷൈനി സണ്ണി ചെയർമാനും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ മായ ബിജു വൈസ് ചെയർപേഴ്സണും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജിജി ജോർജ് ജനറൽ കൺവീനറും പ്രഥമാധ്യാപകരായ ബിൻസി സെബാസ്റ്റ്യൻ, ഫ്രാൻസിസ് മാത്യു, പി എം തോമസ് എന്നിവർ ജോയിൻ ജനറൽ കൺവീനർ മാരും AEO ടോമി ഫിലിപ്പ് ട്രഷററും, ഉപജില്ല കോർഡിനേറ്റർമാരായ ജോമോൻ വി. ജെ, അമ്പിളി ജി എന്നിവർ കൺവീനർമാരായും രൂപീകരിച്ച 101 അംഗ സ്വാഗതസംഘമാണ് മേളയ്ക്കു നേതൃത്വം നൽകുന്നത് മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ ജനപ്രതിനിധികൾ, പി ടി എ, എം പി ടിഎ ഭാരവാഹികൾ അധ്യാപക സംഘടന പ്രതിനിധികൾ അധ്യാപകർ അനധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം നടത്തിവരുന്നു. മേളയുടെ ഉദ്ഘാടനം കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ നിർവഹിക്കും.