പ്രധാന വാര്‍ത്തകള്‍
പ്രളയാശ്വാസമായി 45 മഴവിൽ ഭവനങ്ങൾ സമർപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത


കാഞ്ഞിരപ്പള്ളി വേദനിക്കുന്ന സഹോദരങ്ങളുമായി തനിക്കുള്ളത് പങ്കുവയ്ക്കുന്നത് ക്രിസ്ത്യാനിയുടെ മുഖമുദ്രയെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി. 2012 ഒക്ടോബർ മാസം കാഞ്ഞിരപ്പള്ളി രൂപ തയുൾപ്പെടുന്ന ഭൂപ്രദേശങ്ങളായ കൊക്കയാർ, പെരുവന്താനം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, ചിറക്കടവ് പഞ്ചായത്തുകളിലായി പ്രളയ ദുരിതത്തിലും മണ്ണിടിച്ചിലിലും വീട് നഷ്ടപ്പെട്ടവർക്കായി കാത്തിരപ്പള്ളി രൂപത റെയിൻബോ പദ്ധതിയിൽ നിർമിച്ച 45 ഭവനങ്ങളുടെ പ്രതികാത്മക സമർപ്പണം രൂപതയിലെ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടേയും പ്രതിനിധികളുടെ സംഗമത്തോടനുന്ധിച്ച് പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . പങ്കുവയ്ക്കുന്നത് ക്രിസ്തീയതയുടെ ഭാവമാണെന്നും ഔദാര്യമല്ലെന്നും മാർ ജോർജ് ആലഞ്ചേരി ഓർമിപ്പിച്ചു….