പ്രധാന വാര്‍ത്തകള്‍
കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കും.
പത്തനംതിട്ട | പത്തനംതിട്ടയിലെ മലയാലപ്പുഴയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കും
പത്തനംതിട്ട ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. കേസിലെ പ്രതി ശോഭനയുടെ സഹായി ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന ശോഭനയുടെയും സഹായിയുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയത്.
കുട്ടികളെ മന്ത്രവാദം പോലുള്ള കര്‍മങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തു വരണമെന്നും മന്ത്രി പറഞ്ഞു.