അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം:ദുരന്തം നേരിടാന്‍ കുട്ടികളെ സജ്ജമാക്കണം-ജില്ലാ കളക്ടര്‍
സമൂഹത്തില്‍ ദുരന്തപ്രതിരോധ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന ‘സജ്ജം’ പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും പരിശീലന പരിപാടികളും കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അപ്രതീക്ഷിതമായുണ്ടാകുന്ന ദുരന്തത്തെ എങ്ങനെയാണ് നമ്മള്‍ പ്രതികരിക്കേണ്ടതെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നും അതിന് ഭാവിയുടെ പ്രതീക്ഷയായ കുട്ടികളെ സജ്ജരാക്കേണ്ടത് പ്രധാനമാണെന്നും കളക്ടര്‍ ഓര്‍മപ്പെടുത്തി. ഇടുക്കി ആര്‍.ഡി.ഒ എം. കെ ഷാജി അധ്യക്ഷത വഹിച്ചു.
ദുരന്തങ്ങള്‍ കുറയ്ക്കുക, ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഒക്ടോബര്‍ 13ന് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം നടത്തുന്നത്. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും അന്താരാഷ്ട്ര ദുരന്ത ലഘൂകരണദിന സന്ദേശം വായിച്ചു.
ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന ‘സജ്ജം’ പരിപാടിയുടെ ഭാഗമായി ജില്ലയിലുടനീളം താലൂക്ക് അടിസ്ഥാനത്തില്‍ വിവിധ ബോധവല്‍ക്കരണ, പരിശീലന പരിപാടികളും സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് താലൂക്ക് ആശുപത്രി ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. റെയ്‌ന ജെ.എസ്, കട്ടപ്പന ഫയര്‍സ്റ്റേഷന്‍ സ്റ്റേഷന്‍ ഓഫിസര്‍ വരുണ്‍ എസ്. എന്നിവര്‍ നേതൃത്വം നല്‍കി.
കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ്‌മോന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുരേഷ് വര്‍ഗീസ് എസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബിന്ദു.കെ, ഇടുക്കി തഹസില്‍ദാര്‍ ജെയ്ഷ് ചെറിയാന്‍, കട്ടപ്പന മുനിസിപ്പാലിറ്റി സെക്രട്ടറി പ്രകാശ് കുമാര്‍ വി, ഗവ. ട്രൈബല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സൂസന്‍ ഫിലിപ്പ്, ഗവ. ട്രൈബല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജി എം, പി. ടി. എ. പ്രസിഡന്റ് ജേക്കബ് ജോസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ലെയ്‌സണ്‍ ഓഫിസര്‍ കെ. കെ. വിജയന്‍, ഹസാര്‍ഡ് അനലിസ്റ്റ് രാജീവ് ടി. ആര്‍, തങ്കച്ചന്‍ എന്‍.ഡി, കെ.പി ജയ്മോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം:
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വഹിക്കുന്നു