അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം; ജില്ലാതല ഉദ്ഘാടനം ഇന്ന് (13)കട്ടപ്പനയിൽ
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും പരിശീലന പരി പാടികളും ഇന്ന് (13) രാവിലെ 11 മണിക്ക് കട്ടപ്പന ഗവ: ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ ഷീബ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്യും. ഇടുക്കി ആർ.ഡി.ഓ എം. കെ ഷാജി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് , ജില്ലാ ഫയർ ഓഫീസർ ഹരികുമാർ. കെ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സുരേഷ് വർഗീസ് എസ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ബിന്ദു.കെ , ഇടുക്കി തഹസീൽദാർ ജെയ്ഷ് ചെറിയാൻ , തുടങ്ങിയവർ പങ്കെടുക്കും.
ഒക്ടോബർ 13 ന് ജില്ലയിലെ എല്ലാ സ്കൂളുകളിലും അന്താരാഷ്ട്ര ദുരന്ത ലഘൂകരണദിന സന്ദേശം വായിക്കും. ദുരന്ത നിവാരണ സാക്ഷരതാ പരിപാടികളിലൂടെ ദുരന്ത പ്രതിരോധാവബോധം സൃഷ്ടിക്കുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന ‘സജ്ജം’ പരിപാടിയുടെ ഭാഗമായി ജില്ലയിലുടനീളം താലൂക്ക് അടിസ്ഥാനത്തിൽ വിവിധ ബോധവൽക്കരണ, പരിശീലന പരിപാടികളും സംഘടിപ്പിക്കും.