പ്രധാന വാര്‍ത്തകള്‍
ഏലത്തിനു വിലയിടിവ് തുടരുന്നതില്‍ മനംനൊന്ത് കര്ഷകന് ഏലച്ചെടി വെട്ടിനശിപ്പിച്ചു

കട്ടപ്പന: ഏലത്തിനു വിലയിടിവ് തുടരുന്നതില്‍ മനംനൊന്ത് കര്ഷകന് ഏലച്ചെടി വെട്ടിനശിപ്പിച്ചു. കട്ടപ്പന അമ്ബലക്കവല കൊല്ലക്കാട്ട് അനില്‍കുമാറാണ് രണ്ടായിരത്തോളം ഏലച്ചെടികളില്‍ 300 എണ്ണം വെട്ടിയത്.ശേഷിച്ചവയും വെട്ടാന്‍ ശ്രമിക്കുന്നതിനിടെ ബന്ധു എത്തി തടയുകയായിരുന്നു.
അധ്യാപകനായിരുന്ന ഇദ്ദേഹം ജോലി ഉപേക്ഷിച്ചാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏലം കൃഷിയിലേക്ക് തിരിഞ്ഞത്. 30 വര്‍ഷമായി ഏലക്കൃഷി ചെയ്യുകയാണെങ്കിലും ആദ്യമായാണ് ഇത്രവലിയ പ്രതിസന്ധി നേരിടുന്നതെന്ന് ഇദ്ദേഹം പറയുന്നു. കൃഷി സംരക്ഷിക്കാനും വിളവെടുക്കാനുമുള്ള തുക ഇതില്‍നിന്ന് കണ്ടെത്താന്‍ കഴിയാതെവന്ന സാഹചര്യത്തിലാണ് ഏലച്ചെടികള്‍ വെട്ടിയശേഷം മറ്റു കൃഷികള്‍ ചെയ്യാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഏലത്തിന് നിലവില്‍ 700- 800 രൂപയാണ് വില.