ഓർത്തഡോക്സ് സഭ സൺഡേ സ്കൂൾ ഇടുക്കി ഭദ്രാസന കലാമേളയിൽ നരിയമ്പാറ സെൻ്റ് മേരീസിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .
സൺഡേ സ്കൂൾ ഭദ്രാസന സഹപാഠ്യ മൽസരങ്ങളിൽ നരി യമ്പാറ സെൻ്റ് മേരീസ് സൺഡേ സ്കൂൾ 33 പോയിൻ്റുകളുമായി ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി. നെറ്റിത്തൊഴുതാബോർ സെൻ്റ് ജോർജ് സൺഡേ സ്കൂൾ 19 പോയിൻ്റുകളോടെ റണ്ണേഴ്സ് അപ്പ് നേടി. കുങ്കിരിപ്പെട്ടി സെൻ്റ് തോമസ് കത്തീഡ്രൽ സൺഡേസ്കൂൾ 16 പോയിൻ്റുകളോടെ മൂന്നാം സ്ഥാനം നേടി. നെറ്റിത്തൊഴുതാബോർ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന കലാമേളയിൽ ഭദ്രാസനത്തിലെ 37 പള്ളികളിലെ പ്രതിഭകൾ പങ്കെടുത്തു. സമാപന സമ്മേളനം കെ.ടി ജേക്കബ് കോർ എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.കുറിയാക്കോസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന ഡയറക്ടർ സി.കെ.ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.ഭദ്രാസന കൗൺസിലർ ഫാ.പി.എം തോമസ് സമ്മാന വിതരണം നടത്തി.ഫാ.ജേക്കബ് വർഗീസ്, ഫാ.ജേക്കബ് സ്കറിയ, ഭദ്രാസന സെക്രട്ടറി കെ. വൈ. ജോമോൻ, ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാരായ ജേക്കബ് കുര്യൻ, പി.എസ് ഏബ്രഹാം ,വിനു ജോസഫ് എന്നിവർ പ്രസംഗിച്ചു.