പ്രധാന വാര്‍ത്തകള്‍
സ്വർണ വേട്ട തുടരുന്നു; സജൻ പ്രകാശിന് അഞ്ചാം സ്വർണം
അഹമ്മദാബാദ്: ദേശീയ ഗെയിംസ് നീന്തലിൽ രണ്ട് ഇനങ്ങളിൽ കൂടി കേരളത്തിന്‍റെ സജൻ പ്രകാശ് സ്വർണം നേടി. 400 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ വ്യക്തിഗത മെഡ്‌ലെ ഇനങ്ങളിലായിരുന്നു ഇന്നലത്തെ സ്വർണം. ഇതോടെ സജന്‍റെ വ്യക്തിഗത സ്വർണം അഞ്ചായി ഉയർന്നു. ആകെ മെഡൽ നേട്ടം എട്ടായി.
നീന്തൽ മെഡൽ പട്ടികയിൽ കർണാടകയ്ക്ക് പിന്നിൽ കേരളം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സജൻ ആണ് മുഴുവൻ മെഡലുകളും നേടിയത്. മൊത്തത്തിലുള്ള പോയിന്‍റ് പട്ടികയിൽ കേരളം ഏഴാം സ്ഥാനത്തേക്ക് കടന്നു.