പ്രധാന വാര്‍ത്തകള്‍
ഇടുക്കി ഹൈറേഞ്ചിൽ വീണ്ടുമൊരു വസന്തകാലം മൂന്നാർ തേക്കടി റൂട്ടിൽ ശാന്തംപാറയിലെ കള്ളിപ്പാറ മലനിരക്കുകൾ വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം


ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടമലനിരകളെ നീലപ്പട്ട് അണിയിച്ചു വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത് .തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളിലാണ് കുറിഞ്ഞി പൂത്തിരിക്കുന്നത്
നീലപ്പട്ട് അണിഞ്ഞു ശീതകാലത്തെ വരവേൽക്കുകയാണ് ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകൾ . ശാന്തൻപാറയിൽ നിന്ന് മൂന്നാർ -തേക്കടി സംസ്ഥാനപാതയിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറയിലെത്താം. ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ മലകയറിയാൽ നീലവസന്തത്തിന്റെ മായാജാലം. ഒപ്പം ദൂരക്കാഴ്ചയിൽ അതിർത്തി മലനിരകളും ,,ചതുരംഗപ്പാറയും , കാറ്റാടിപ്പാറയും കള്ളിപ്പാറയിൽ നിന്ന് ഓഫ് റോഡ് ജീപ്പ് സഫാരിയുമുണ്ട്.