പ്രധാന വാര്‍ത്തകള്‍
ഒരു സ്ഥാനാർത്ഥി ഒരു മണ്ഡലത്തിൽ മാത്രം; ശുപാര്‍ശയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ


ന്യൂ ഡൽഹി: ഒരു സ്ഥാനാർത്ഥി ഒരു മണ്ഡലത്തിൽ മാത്രമേ മത്സരിക്കാവൂ എന്ന ശുപാർശ തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന് സമർപ്പിച്ചതായി റിപ്പോർട്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് സാമ്പത്തിക ചെലവ് അടക്കം ചൂണ്ടിക്കാണിച്ച് നിർദ്ദേശം മുന്നോട്ട് വച്ചത്. രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർത്ഥി വിജയിച്ചാൽ ഒരു മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ അധിക സാമ്പത്തിക ചെലവും ജോലിഭാരവും സംബന്ധിച്ചും കമ്മീഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
ജനപ്രാതിനിധ്യ നിയമത്തിലെ 33-ാം വകുപ്പ് ഭേദഗതി ചെയ്തെ ശുപാർശ നടപ്പാക്കാനാകൂ. നിലവിലെ ജനപ്രാതിനിധ്യ നിയമം ഒരു സ്ഥാനാർത്ഥിക്ക് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ അനുവാദം നൽകുന്നു. 2004 ലും ഇതേ ശുപാർശ കമ്മീഷൻ നൽകിയിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല.