അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി തൊടുപുഴ ബ്ലോക്കില്‍ ആരംഭിച്ചു
അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ ആറ് ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കിയ മൈക്രോപ്ലാന്‍ അവതരണവും ശില്പശാലയും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് അദ്ധ്യക്ഷത വഹിച്ച ശില്പശാല ഇടുക്കി ജില്ലാ പഞ്ചാത്ത് അംഗം സി.വി സുനിത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോസഫ് സ്വാഗതം ആശംസിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ബിജു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, അസി.നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ശില്പശാലയില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്ലോറി കെ.എ ക്യതജ്ഞത രേഖപ്പെടുത്തി
ചിത്രം: അതിദാരിദ്ര നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി തൊടുപുഴ ബ്ലോക്കില്‍ നടന്ന മൈക്രപ്ലാന്‍ അവതരണ പരിപാടിയില്‍ നിന്ന്