സിപിഎമ്മിന്റെ ശക്തി എന്താണെന്ന് ഇടുക്കി കളക്ടറെയും സബ് കളക്ടറെയും ബോധ്യപ്പെടുത്തിക്കൊടുക്കും’; എം.എം മണി
ഇടുക്കി: ഇടുക്കി കളക്ടറെയും സബ് കളക്ടറെയും മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ശക്തി എന്താണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുമെന്നായിരുന്നു എം.എം മണിയുടെ പ്രസംഗം.
മുഖ്യമന്ത്രിക്ക് മുകളിലാണ് സബ് കളക്ടറും കളക്ടറുമെന്ന് ധരിച്ചിരിക്കുയാണ് ചില ഐ.എ.എസുകാരെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ നടപടിയും നിര്‍ത്തിവെച്ചില്ലെങ്കില്‍ അയാളെ ഇറങ്ങിനടക്കാന്‍പോലും സമ്മതിക്കുന്ന പ്രശ്നമില്ലെന്നും മണി പറഞ്ഞു,
ജനവിരുദ്ധ നടപടിയില്‍നിന്ന് ജില്ലാഭരണകൂടം പിന്തിരിഞ്ഞില്ലെങ്കില് 18-ന് സിപിഎം ദേവികുളം സബ് കളക്ടറുടെ ഓഫീസ് വളയുമെന്നും മണി പറഞ്ഞു. 1964-ലെ ഭൂപതിവ് ചട്ടങ്ങള്‍ക്കുവിരുദ്ധമായ നിര്‍മാണങ്ങള്‍ക്കെതിരേയുള്ള നടപടി നിര്‍ത്തിവെക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും പ്രവർത്തിക്കുകയാണെന്നും ഇത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നും മണി പറഞ്ഞു.