പ്രധാന വാര്‍ത്തകള്‍
വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ സാഹസികമായി ബസോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ സാഹസികമായി ബസോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സീറ്റിൽനിന്ന് എഴുന്നേറ്റ് നിന്നും നൃത്തം ചെയ്തും അപകടകരമായി ബസോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സീറ്റിന്‍റെ വശത്തുനിന്നുകൊണ്ട് ഡാൻസ് കളിച്ചാണ് ജോമോൻ ബസോടിക്കുന്നത്. ബസിന്‍റെ ആക്സിലേറ്റർ, ക്ലച്ച്, ബ്രേക്ക് എന്നിവയൊന്നും ഈ സമയം ജോമോന്‍റെ നിയന്ത്രണത്തിലല്ലയെന്നും വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. എന്നാൽ ബസോടിക്കുന്നത് ജോമോനാണോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യം കസ്റ്റഡിയിലുള്ള ജോമോനോട് ചോദിച്ചറിയുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.