ജില്ലാ ആശുപത്രിയിലെ നവീകരിച്ച ഒ.പി ബ്ലോക്കുംആര്‍.ഒ പ്ലാന്റും ഉദ്ഘാടനം ചെയ്തു
തൊടുപുഴ ജില്ലാ ആശുപത്രിയിലെ നവീകരിച്ച ഒ.പി ബ്ലോക്കും ഡയാലിസിസ് യൂണിറ്റിന്റെ വിപുലീകരണത്തിനായി സ്ഥാപിച്ച ആര്‍.ഒ പ്ലാന്റും ഉദ്ഘാടനം ചെയ്തു. ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം തൊടുപുഴ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണും ആര്‍.ഒ പ്ലാന്റിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ.സുരേഷ് വര്‍ഗീസും നിര്‍വ്വഹിച്ചു.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന അനുവദിച്ച 6.28 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്ലാന്റ് നിര്‍മ്മിച്ചത്. പുതിയ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ കൂടുതല്‍ രോഗികള്‍ക്ക് ജില്ലയില്‍ ഡയാലിസിസ് സൗകര്യം ലഭ്യമാവും. ചടങ്ങില്‍ തൊടുപുഴ മുനിസിപ്പാലിറ്റി രോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം.എ.അബ്ദുള്‍ കരീം, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അനൂപ് എന്‍., ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അജി പി.എന്‍ എന്നിവര്‍ പങ്കെടുത്തു.