ലഹരിമുക്ത കേരളംഓണ്‍ലൈന്‍ മത്സരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു
ഗാന്ധിജയന്തി ആഘോഷത്തിന്റെയും ലഹരി മുക്ത ക്യാമ്പയിന്റെയും ഭാഗമായി ഇന്‍ഫര്‍മേഷന്‍ & പബ്ലിക്റിലേഷന്‍സ് വകുപ്പ് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ലോഗോയും ക്യാപ്ഷനും, പോസ്റ്റര്‍ ഡിസൈന്‍ മത്സരവും ഹാസ്യത്മകമായ ട്രോള്‍ ഇമേജ് മത്സരവും സംഘടിപ്പിക്കുന്നു. എന്‍ട്രികള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. എന്‍ട്രികള്‍ക്കൊപ്പം പ്രായം രേഖപ്പെടുത്തിയിട്ടുള്ള സാധുവായ ഫോട്ടൊ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പോ വിദ്യാര്‍ത്ഥികള്‍ പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രമോ അയക്കണം. ക്യാപ്ക്ഷനും പോസ്റ്റര്‍ മാറ്ററും മലയാളത്തിലോ ഇംഗ്ലീഷിലോ ആയിരിക്കണം. മികച്ചവയ്ക്ക് സമ്മാനം നല്‍കും. ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവ സംസ്ഥാനതലത്തില്‍ പരിഗണിക്കുന്നതിന് സമര്‍പ്പിക്കും. തെരഞ്ഞെടുക്കുന്ന ഡിസൈനുകളുടെ ഉടമസ്ഥാവകാശം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനായിരിക്കും. മികച്ചവ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സാമൂഹ്യ മാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കും. വിദഗ്ദ്ധ സമിതി വിജയികളെ നിശ്ചയിക്കും.
അവസാന തിയതി ഒക്ടോബര്‍ 15 വൈകുന്നേരം 5 മണി. എന്‍ട്രികള്‍ അയക്കേണ്ട ഇ-മെയില്‍ [email protected]. ഫോണ്‍ 04862 233036.