പ്രധാന വാര്‍ത്തകള്‍
സംഘപരിവാർ ഭീഷണി, സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റിവെച്ചു

സംഘപരിവാർ ഭീഷണിയെ തുടർന്ന് സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റിവെച്ചു എന്ന് സംഘാടകർ അറിയിച്ചു. പൗരാവകാശ സമിതി ഇന്ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ ആയിരുന്നു പരിപാടി നടത്താനിരുന്നത്. എംകെ രാഘവൻ എംപി, മുനവ്വറലി തങ്ങൾ, കെ കെ രമ ഉൾപ്പെടെയുള്ളവർ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിവെച്ചത്.
സംഘർഷ സാധ്യതയുള്ളതിനാൽ പരിപാടി മാറ്റിവയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. പരിപാടിക്ക് എതിരെ ബിജെപി, ഡിജിപി ക്കും എൻഐഎക്കും പരാതി നൽകിയിരുന്നു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് ജനപ്രതിനിധികളോട് ബിജെപി നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
















































































































