പ്രധാന വാര്‍ത്തകള്‍
രണ്ട് വർഷം മുമ്പ് കൊല്ലപ്പെട്ട ചിന്നമ്മയ്ക്ക് പിന്നാലെ ഭർത്താവ് ജോർജും മരിച്ച നിലയിൽ..
കൊച്ചുതോവാളയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ചിന്നമ്മയുടെ ഭർത്താവ് ജോർജിനെ അതെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.2 വർഷങ്ങൾക്ക് മുൻപ് കൊച്ചുതോവാള എസ് എൻ ജംങ്ഷനിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ചിന്നമ്മയുടെ ഭർത്താവ് ജോർജിനെ അതെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ജോർജിനെ കാണുന്നില്ലെന്ന് കാട്ടി ബന്ധുക്കൾ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു.കട്ടപ്പന പൊലീസ് സംഭവ സ്ഥലത്തെത്തി.