kgees_new
Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
Boot
415752291_815063517057323_1950674876580160989_n
PAVITHRA
Untitled-1
business_logo copy
JMP
WhatsApp Image 2024-02-29 at 17.15.02_1892b010
previous arrow
next arrow
കായികം

IND vs ENG: കിരീടം ലക്ഷ്യമിട്ട് ഇന്ത്യയും ഇംഗ്ലണ്ടും, ടോസ് ഉടന്‍



പൂനെ: കിരീടം ലക്ഷ്യമിട്ടാണ് ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുന്നത്. പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പമായതിനാല്‍ ജയിക്കുന്നവര്‍ക്കു കിരീടം പോക്കറ്റിലാക്കാം. ടെസ്റ്റ്, ടി20 എന്നിവയ്ക്കു പിന്നാലെ ഏകദിനത്തിലും പരമ്പര സ്വന്തമാക്കി ആധിപത്യമുറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍ നാണക്കേട് ഒഴിവാക്കാന്‍ ഇംഗ്ലണ്ട് ഇതെങ്കിലും വിജയിച്ചേ തീരൂ.

രണ്ടാം ഏകദിനത്തില്‍ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ജോസ് ബട്‌ലര്‍ക്കു കീഴില്‍ ഇംഗ്ലണ്ട് ഇറങ്ങുക. ഇന്ത്യയാവട്ടെ കഴിഞ്ഞ കളിയിലെ തോല്‍വി മറന്ന് വിജയവഴിയില്‍ തിരിച്ചെത്താമെന്ന ശുഭപ്രതീക്ഷയിലാണ്.

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചഹല്‍/ കുല്‍ദീപ് യാദവ്.


ഇംഗ്ലണ്ട്-ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി, സാം കറെന്‍, ടോം കറെന്‍/ മാര്‍ക്ക് വുഡ്, റീസ് ടോപ്പ്‌ലെ, ആദില്‍ റഷീദ്.









Related Articles

Back to top button
error: Content is protected !!