ബിഹാറിലെ പട്നയില്‍ അനധികൃത നഴ്സിങ് ഹോമില്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത യുവതിയുടെ രണ്ടു വൃക്കകളും കാണാനില്ല.
പട്ന: ബിഹാറിലെ പട്നയില്‍ അനധികൃത നഴ്സിങ് ഹോമില്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത യുവതിയുടെ രണ്ടു വൃക്കകളും കാണാനില്ല
നഴ്സിങ് ഹോമില്‍ വെച്ചു തന്നെയാണ് വൃക്കകള്‍ എടുത്തു മാറ്റിയതെന്ന നിഗമനത്തിലാണ് പൊലീസ്. ‘ശുഭ്കാന്ത് ക്ലിനിക്’ എന്ന നഴ്സിങ് ഹോമിന്റെ ഉടമയെയും ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയും കണ്ടെത്താന്‍ ബിഹാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് സക്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
സെപ്റ്റംബര്‍ മൂന്നിനാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി യുവതി നഴ്സിങ് ഹോമില്‍ എത്തുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം കഠിനമായ വയറുവേദനയെ തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിന് യുവതി ശ്രീ കൃഷ്ണ മെഡിക്കല്‍ കോളജില്‍ എത്തി. അവിടെ നടത്തിയ പരിശോധനകളിലാണ് രണ്ട് വൃക്കകളും എടുത്തു മാറ്റിയെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
നിലവില്‍ പട്നയിലെ ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നിരന്തരം ഡയാലിസിസ് ചെയ്യുന്നുണ്ടെന്നും അപകട നില മാറിയാല്‍ ഉടന്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നും ഡോ. ഓം കുമാര്‍ പറഞ്ഞു.
അതെ സമയം ആരോഗ്യം മെച്ചപ്പട്ടെ ശേഷം രണ്ടു വൃക്കകളും നീക്കം ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തുമെന്നും സി.ടി സ്കാന്‍ കൊണ്ട് മാത്രം സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും ഡോ.രാജേഷ് തിവാരി പറഞ്ഞു.
യുവതിയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കുടുംബത്തിന് ഉറപ്പു നല്‍കിയെന്നും ഇന്ദിര ഗാന്ധി ഇനിസ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പ്രിന്‍സിപ്പല്‍ രഞ്ജിത് ഗുഹ പറഞ്ഞു.