കേരളത്തില്‍ പ്രമുഖരെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ റിപ്പോര്‍ട്ട്.
കേരളത്തില്‍ പ്രമുഖരെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ റിപ്പോര്‍ട്ട്.
പ്രതികളുടെ വീടുകളിലും പിഎഫ്‌ഐ ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ ഗൂഢാലോചനയുടെ തെളിവുകള്‍ കണ്ടെത്തിയതായും കേരളത്തില്‍നിന്ന് അറസ്റ്റ് ചെയ്തവരുടെ കസ്റ്റഡി അപേക്ഷയില്‍ എന്‍ഐഎ വ്യക്തമാക്കി. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഏഴുദിവസം കസ്റ്റഡിയില്‍ വിട്ടു.
ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിനായി ഇന്ത്യയില്‍ പോപ്പുലര്‍ ഫ്രണ്ട് ജിഹാദിന് ശ്രമിച്ചെന്ന കേസിലാണ് 11 പ്രവര്‍ത്തകരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചന തെളിയിക്കുന്ന ഡിജിറ്റല്‍ രേഖകളും ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്. മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച്, പ്രത്യേക സമുദായത്തിലുള്ളവരെ വധിച്ച് സമൂഹത്തില്‍ ഭീതിയുണ്ടാക്കാന്‍ പദ്ധതിയിട്ടു. പ്രാഥമിക ചോദ്യംചെയ്യലില്‍ ഗൂഢാലോചനയുടെ തീവ്രത സംബന്ധിച്ച് പ്രതികള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരെ വിശദമായി ചോദ്യംചെയ്താലേ ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാനാകൂവെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്.