ജാർഖണ്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടു വരാൻ പോയ ടൂറിസ്റ്റ്ബസും കട്ടപ്പനക്കാരായ രണ്ട് ജീവനക്കാരെയും ഗ്രാമവാസികൾ ബന്ധികളാക്കി
കട്ടപ്പന.ജാർഖണ്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടു വരാൻ പോയ ടൂറിസ്റ്റ്ബസും രണ്ടു ജീവനക്കാരെയും അവിടെത്തെ ഗ്രാമവാസികൾ ബന്ധികളാക്കി.കട്ടപ്പന സ്വദേശി സാബു ജോസഫിന്റെ ടൂറിസ്റ്റ് ബസിലെ ജീവനക്കാരായ
ഇടുക്കി,കൊച്ചറ, ചെമ്പകത്തിനാൽ കെ പി അനീഷ് (39), ചപ്പാത്ത് അയ്യപ്പൻകോവിൽ,മേരികുളം, പാലക്കൽ, പി ബി ഷാജി(46) എന്നിവരെയാണ് പ്രദേശ വാസികൾ ബന്ധികളാക്കിയത്. കേരളത്തിലെ ഏലതോട്ടങ്ങളിലേക്ക് സ്‌ഥിരമായി തൊഴിലാളികളെയുമായി പോയി വരുന്ന ബസും ജീവനക്കാരുമാണ് ബന്ധിയാക്കപെട്ടത്. തൊഴിലാളി കളെ
ജാർഖണ്ഡ് ഭിംവാടി ജില്ലയിലെ ജുമാ പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
കേരള പോലിസ് ആവശ്യപ്പെട്ടതനുസരിച് ജാർഖണ്ഡ് പോലീസ് സ്‌ഥലത്തെത്തി രണ്ട് ജീവനക്കാരെയും രക്ഷപ്പെടുത്തി സമീപത്തെ ജമു പോലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ ബസ് ഇപ്പോഴും പ്രദേശ വാസികളുടെ കസ്റ്റഡിയിൽ ആണ്. മുൻപ് പ്രദേശത്തു നിന്ന് തമിഴ് നാട്ടിൽ ജോലിക്ക് പോയ അഞ്ച് തൊഴിലാളികളുടെ ശമ്പള കുടിശിഖ ബസിലെ ജീവനക്കാർ നൽകണമെന്ന് ആവിശ്യപെട്ടായിരുന്നു ബന്ധിയാക്കൽ നടപടി. ശനിയാഴ്ച ഉച്ചയോടെ പ്രദേശത്തെ ചില നേതാക്കൾ അവർക്ക് തൊഴിലാളികളിൽ നിന്ന് ലഭിച്ച ട്രാവൽ ഏജൻസിയുടെ ഫോൺ നമ്പർ മുഖേനെ ബസ് ജീവനക്കാരെ ഫോണിൽ വിളിച്ചു 15 തൊഴിലാളികൾ കേരളത്തിലേക്ക് പോകാനുണ്ടെന്നും അവരെ കയറ്റികൊണ്ട് പോകാൻ ബസ് സ്ഥലത്തേക്ക് വരണമെന്നും അറിയിച്ചു. അതനുസരിച്ചു ഗ്രാമത്തിലെത്തിയ ബസ്സും ജീവനക്കാരെയും അറുപതോളം പേർ വരുന്ന സംഘം തടഞ്ഞു വച്ചു ബന്ധികളാക്കുകയായിരുന്നു. .തൊഴിലാളികൾക്ക് നൽകാനുള്ള ശമ്പള കുടിശികയായി ഒരാൾക്ക് 6000 രൂപ വീതം അഞ്ചുതൊഴിലാളികളുടെ കുടിശിഖ ശമ്പളം നൽകണമെന്നു ആവിശ്യപെട്ടു. തുടർന്ന് അറുപതോളം വരുന്ന പ്രദേശവാസികൾ വടികളും ആയുധങ്ങളുമായി ജീവനക്കാരെ ബസിനുള്ളിലാക്കി ലോക്ക് ചെയ്തു പുറത്തു കാവൽ നിന്നു. മൂന്ന് ലക്ഷo രൂപ നൽകിയാലേ ജീവനക്കാരെയും ബസും വിട്ടുകൊടുക്കു എന്ന നിലപാട് സ്വീകരിച്ചു. ബസ് ജീവനക്കാർ മുൻപ് തൊഴിലാളികളെ ജോലിക്ക് കൊണ്ടു പോയത് തങ്ങളല്ലെന്നും തൊഴിലാളികളെ തങ്ങൾക്കറിയില്ലെന്നും പറഞ്ഞു. തുടർന്ന് കുപിതരായ പ്രദേശ വാസികൾ ജീവനക്കാരെ മർദിക്കുകയും അവരെ ബന്ധികളാക്കുകയും ചെയ്തു. ജീവനക്കാരോടെപ്പമുണ്ടായിരുന്ന മറ്റൊരാൾ ഈ സംഭവം ബസ് ഉടമയെ അറിയിക്കുകയും അദ്ദേഹം കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപെടുകയുമായിരുന്നു. ഇതേ തുടർന്ന് കേരള പോലീസ് ജാർഖണ്ഡ് പോലീസിനെ ബന്ധപെട്ടു ജീവനക്കാരെ രക്ഷപെടുത്തി ജമു പോലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ ബസ് ഇപ്പോഴും പ്രദേശ വാസികളുടെ പിടിയിലാണ്. ബസ് പ്രദേശ വാസികളിൽ നിന്നു പിടിച്ചെടുത്തു ജീവനക്കാരെ സഹിതം കേരളത്തിലേക്ക് അയക്കാൻ വേണ്ട നടപടികൾ കേരള പോലീസ് ജാർഖണ്ഡ് പോലീസുമായി ചേർന്ന് സ്വീകരിച്ചു വരുകയാണ്.
എന്നാൽ വഞ്ചിതരായ തോഴിലാളികൾക്ക് നൽകാനുള്ള ശബ്ബളകുടിശിഖ നൽകാതെ ബസ് വിട്ടു നൽകില്ലന്ന നിലപാടിലാണ് തോഴിലാളി നേതാക്കളും പ്രദേശവാസികളും.
എന്നാൽ ഇവരെ നയപരമായി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി ബസ് തിരികെ കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേരളാ , ജാർഖണ്ഡ് പോലീസ്