പ്രധാന വാര്‍ത്തകള്‍
അഭിരാമിയുടെ കുടുംബത്തിന് ആവശ്യമായ സഹായം സര്‍ക്കാര്‍ ചെയ്യും.


കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി അഭിരാമിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ.
വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായും കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍.എ വ്യക്തമാക്കി.
അഭിരാമിയുടെ സംസ്ക്കാരം ഇന്ന് നടക്കും. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ചെയ്തെങ്കില്‍ നടപടിയെടുക്കുമെന്ന് സഹകരണ വകുപ്പ് അറിയിച്ചു. അഭിരാമിയുടെ മരണത്തില്‍ വിവിധ യുവജന സംഘടനകളുടെ പ്രതിഷേധവും ഉന്നുണ്ടാകും.