മയക്കുമരുന്ന് വിൽപ്പന; വട്ടവടയിൽ പോലീസ് മിന്നല്‍ പരിശോധന നടത്തി വിനോദസഞ്ചാരി പിടിയിൽ


വട്ടവട: ഇടുക്കി വട്ടവടയില്‍ ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും കൂടിവരുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി.
കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്ബടക്കമുള്ള ലഹരിയുടെ ഉപയോഗം വ്യാപകമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വട്ടവടയിലെ റിസോര്‍ട്ടുകള്‍, കോട്ടേജുകള്‍, മഡ്ഹൗസ് ടെന്റ്,ഹോംസ്‌റ്റേ, സ്‌ക്കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്.
ദേവികുളം സിഐ എസ് ശിവലാലിന്റെ നേതൃത്വത്തില്‍ ഇടുക്കി ഡോഗ് സ്വകാഡിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍, കഞ്ചാവ് കൈവശം വച്ച എറണാകുളം സ്വദേശിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും വട്ടവടിയിലേക്കാണ് പോകുന്നത്. അന്യസംസ്ഥാനത്ത് നിന്ന് എത്തുന്നവരും വിദേശികളും ദിവസങ്ങളോളം മേഖലയില്‍ താമസിക്കുകയും ചെയ്യുന്നു. ഇത്തരക്കാര്‍ക്കിടയില്‍ പ്രദേശവാസികള്‍ ലഹരി ഉല്പന്നങ്ങള്‍ വില്പന നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയത്.