Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
ഇടുക്കി നെടുംകണ്ടതിന് സമീപം തൊഴിലാളികളുമായി വന്ന വാഹനം അപകടത്തിൽപ്പെട്ടു.
നെടുംകണ്ടതിന് സമീപം ചേമ്പളത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളുമായി വന്ന വാഹനം തൊഴിലാളികളെ ഇറക്കിയ ശേഷം മടങ്ങവെയാണ് അപകടത്തിൽപ്പെട്ടത്. കമ്പം – പണ്ണപ്പുറത്ത് നിന്നും വട്ടപ്പാറയിൽ തൊഴിലാളികളെ ഇറക്കിയ ശേഷം നെടുങ്കണ്ടത്തേക്ക് വന്ന വാഹനം നിയന്ത്രണം നഷ്ട്ടപ്പെട്ട് ചേമ്പളം സെ. മേരീസ് സ്കൂൾ റോഡിലേയ്ക്ക് മറിയുകയായിരുന്നു. ഡ്രൈവർ മാത്രമാണ് ഈ സമയം വാഹനത്തിൽ ഉണ്ടായിരുന്നത്. തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ഡ്രൈവർ കുമാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.