പ്രധാന വാര്‍ത്തകള്‍
’56 ഇഞ്ച് മോദി ജി താലി’; വേറിട്ട ഭക്ഷണവും മത്സരവുമായി ഹോട്ടല്‍
ഡല്‍ഹി: പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് 56 വിഭവങ്ങളുള്ള പ്രത്യേക താലിയുമായി ഹോട്ടൽ ആർഡർ 2.0. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് ’56 ഇഞ്ച് മോദി ജി താലി’ എന്ന പേരിൽ 56 വിഭവങ്ങളുള്ള താലി ഒരുക്കും. ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ആർഡർ 2.0 എന്ന ഹോട്ടലിലാണ് ഇത്തരത്തിൽ മോദിയുടെ ജന്മദിനം ആഘോഷിക്കാനുള്ള നീക്കം.
മോദിയോടുള്ള ബഹുമാനം കൊണ്ടാണ് ഈ തീരുമാനമെന്ന് ഹോട്ടൽ ഉടമ പറഞ്ഞു. താലി നിശ്ചിത സമയത്തിനുള്ളിൽ കഴിച്ച് തീർക്കുന്നവർക്ക് സമ്മാനങ്ങളും ഹോട്ടൽ പ്രഖ്യാപിച്ചിട്ടുണ്ട്.