വിദേശ രാജ്യമായ മാള്‍ട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പൊലീസ് പിടിയിലായി.


കൊച്ചി: വിദേശ രാജ്യമായ മാള്‍ട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പൊലീസ് പിടിയിലായി. കലൂരില്‍ ഓറിയോണ്‍ സോല്യൂഷന്‍ കണ്‍സള്‍ട്ടേഷന്‍ എന്ന സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന പുക്കാട്ടുപടി പാലച്ചേരിമുകള്‍ വീട്ടില്‍ സജു.
എസ്. ശശിധരനാണ് (39) പിടിയിലായത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. വൈറ്റിലയിലെ ഫ്ലാറ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. സാമൂഹ്യ മാധ്യങ്ങളില്‍ പരസ്യം നല്‍കിയാണ് സജു ഉദ്യോഗാര്‍ഥികളെ കെണിയില്‍ വീഴ്ത്തിയിരുന്നത്. ജോലി ആവശ്യാര്‍ഥമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ കൈക്കലാക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് സമീപിക്കുമ്ബോള്‍ വിസയും മറ്റും ശരിയായില്ലെന്നും പണം ഉടന്‍ തിരികെ നല്‍കാമെന്നും മറുപടി നല്‍കും.
തുടര്‍ന്നും പണം ആവശ്യപ്പെട്ടാല്‍ ഓരോ കാരണങ്ങള്‍ നിരത്തി ഒഴിഞ്ഞ് മാറും. പണം നഷ്ടപ്പെട്ട യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. 40 പേരില്‍ നിന്ന് ഒരു ലക്ഷം വീതം തട്ടിയെന്നാണ് ലഭിക്കുന്ന വിവരം. തട്ടിപ്പില്‍ കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായി സൂചനയുണ്ട്. എറണാകുളം നോര്‍ത്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.