പ്രധാന വാര്‍ത്തകള്‍
പഞ്ചായത്തില്‍ പത്തിലധികം പേര്‍ക്ക് പട്ടിയുടെ കടിയേറ്റാല്‍ ആ മേഖല ഹോട്ട് സ്‌പോട്ട്


തിരുവനന്തപുരം: കുടുംബശ്രീ മുഖേനയുള്ള എ.ബി.സി. പദ്ധതി നിര്‍ത്തിവെച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു.എ.ബി.സി. വ്യാപകമായി നടപ്പാക്കാന്‍ കുറച്ചുദിവസം കൂടി വേണം. ഒരു പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് നായയുടെ കടിയേറ്റാല്‍ ആ മേഖലയെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.