പ്രധാന വാര്‍ത്തകള്‍
ഇടുക്കി മെഡിക്കല്‍ കോളജ് വളപ്പിലും തെരുവു നായകളുടെ വിളയാട്ടം.


ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജ് വളപ്പിലും തെരുവു നായകളുടെ വിളയാട്ടം. മുപ്പതോളം നായകളാണ് ആശുപത്രി വളപ്പില്‍ തമ്ബടിച്ചിരിക്കുന്നത്.
ആശുപത്രി വളപ്പില്‍ ചുറ്റിത്തിരിയുന്ന നായ്ക്കൂട്ടങ്ങളുടെ നടുവിലൂടെ അതി സാഹസികമായാണ് ആളുകളെത്തുന്നത്.
മെഡിക്കല്‍ കോളജിലെത്തുന്നവര്‍ക്കു നേരെ നായ കുരച്ചു ചാടുന്നതും ഉപദ്രവിക്കുന്നതും ഇവിടെ പതിവുകാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു.
സംസ്ഥാനത്ത് തെരുവുനായ ശല്യം അധികരിച്ചിരിക്കുകയാണ്. നായയുടെ കടിയേല്‍ക്കുന്നതും ആക്രമണത്തിനിരയാകുന്നതുമായി നിരവധി കേസുകളാണ് ദിനംപ്രതിയെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.