കുടുംബശ്രീ ജനകീയ ഹോട്ടൽ ഇനി ഐ റ്റി ഐ ജങ്ഷനിലും


കട്ടപ്പന:നഗരസഭ കുടുംബശ്രീ സി.ഡി.എസ് 2 ന്റെ ജനകീയ ഹോട്ടൽ ഐ റ്റി ഐ ജംങ്ഷനിൽ പ്രവർത്തനം ആരംഭിച്ചു.കുറഞ്ഞ വിലയിൽ രുചികരമായ ഭക്ഷണം വാഗ്ദാനം ചെയ്താണ് കുടുംബശ്രീ സി ഡി എസ് 2 ന്റെ ജനകീയ ഹോട്ടൽ ഐ റ്റി ഐ ജംങ്ഷനിൽ മിനി സിവിൽ സ്റ്റേഷന് സമീപം പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.
തിങ്കളാഴ്ച്ച ഉച്ചക്ക് നടന്ന ചടങ്ങിൽ കട്ടപ്പന നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിതം പദ്ധതിയുടെ ഭാഗമായിട്ടാണ് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്.20 രൂപയ്ക്ക് ഊണ് നൽകുന്നതാണ് ഹോട്ടലിന്റെ പ്രത്യേകത.പാർസലാണ് ആവശ്യമെങ്കിൽ 25 രൂപ നൽകണം.സ്പെഷ്യൽ വിഭവങ്ങളും,പ്രഭാത ഭക്ഷണവും മിതമായ നിരക്കിൽ ഹോട്ടലിൽ ലഭ്യമാണ്.വൈകുന്നേരങ്ങളിൽ കപ്പ ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണവും ജനകീയ ഹോട്ടലിൽ ലഭ്യമാണ്.ഉദ്ഘാടന ചടങ്ങിൽ കട്ടപ്പന നഗരസഭ ഉപാധ്യക്ഷൻ ജോയ് ആനിതോട്ടം,സഹകരണ ബാങ്ക് പ്രസിഡന്റ് ജോയ് വെട്ടിക്കുഴി,സി ഡി എസ് ചെയർപേഴ്സൺമാരായ ഷൈനി ജിജി,രത്നമ്മ സുരേന്ദ്രൻ,വാർഡ് കൗൺസിലർ ഷാജി കൂത്തോടി,മറ്റ് വാർഡ് കൗൺസിലർമാർ,
കുടുംബശ്രീ അംഗങ്ങൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.