പ്രധാന വാര്‍ത്തകള്‍
എകെജി സെന്റർ ആക്രമണത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം
തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാളുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
പ്രതിയെന്ന് സംശയിക്കുന്ന യുവാവ് നിരീക്ഷണത്തിലാണ്. ബോംബ് നിർമ്മിച്ച സ്ഥലം മാത്രമാണ് ഇതുവരെ കണ്ടെത്താനായതെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കൂടാതെ ഇയാളെ സഹായിച്ചവരും നിരീക്ഷണത്തിലാണ്.