കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന്റെ ഫലം പുറത്തു വിടുന്ന തീയതി പ്രഖ്യാപിച്ചു
ദില്ലി: കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന്റെ (സിയുഇടി യുജി 2022) ഫലം പുറത്തു വിടുന്ന തീയതി പ്രഖ്യാപിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി) ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍.
സെപ്റ്റംബര്‍ 15 നുള്ളില്‍ ഔദ്യോഗിക വെബ്സൈറ്റായ cuet.samarth.ac.in-ല്‍ സിയുഇടി യുജി 2022 ഫലം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സിയുഇറ്റി യുജി ഫലങ്ങള്‍ സെപ്റ്റംബര്‍ 15-നകം അല്ലെങ്കില്‍ സാധ്യമെങ്കില്‍, രണ്ട് ദിവസം മുമ്ബെങ്കിലും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പങ്കെടുക്കുന്ന എല്ലാ സര്‍വ്വകലാശാലകളും CUET-UG സ്‌കോറിനെ അടിസ്ഥാനമാക്കി യുജി പ്രവേശന പ്രക്രിയ ആരംഭിക്കുന്നതിന് അവരുടെ വെബ് പോര്‍ട്ടലുകള്‍ തയ്യാറാക്കി സൂക്ഷിക്കാം,” യുജിസി ചീഫ് ട്വീറ്റ് ചെയ്തു.
CUET 2022 ഉത്തരസൂചികയും ചോദ്യപേപ്പറും റെസ്‌പോണ്‍സ് ഷീറ്റും സെപ്റ്റംബര്‍ 8-ന് ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഉത്തരസൂചികക്ക് എതിരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാളെ വരെ ഒബ്ജക്ഷന്‍സ് ഉന്നയിക്കാനുള്ള അവസരമുണ്ട്. ഒരു ചോദ്യത്തിന് 200 രൂപയാണ് ഫീസ്. ഈ തുക റീഫണ്ട് ചെയ്യുന്നതല്ല. cuet.samarth.ac.in-ല്‍ ഫീസ് അടച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒബ്ജക്ഷന്‍സ് ഉന്നയിക്കാം.
CUET UG 2022 പരീക്ഷ 2022 ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 30 വരെ ആറ് ഘട്ടങ്ങളിലായി ഇന്ത്യയിലുടനീളമുള്ള 259 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 9 നഗരങ്ങളിലും സ്ഥിതി ചെയ്യുന്ന 489 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 14,90,000 ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തി. സെപ്തംബര്‍ 11-ന് ഉദ്യോഗാര്‍ത്ഥികള്‍ക്കായി സിയുഇടി റീ-ടെസ്റ്റ് നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റില്‍ ഉടന്‍ റിലീസ് ചെയ്യുമെന്ന് എന്‍ടിഎ അറിയിച്ചിട്ടുണ്ട്. അതേസമയം, ഉത്തരസൂചികയിലെ വിവിധ പൊരുത്തക്കേടുകളില്‍ വ്യക്തത ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.