ഇടുക്കി മാങ്കുളത്ത് ഇറങ്ങിയ പുലിയെ ചത്ത നിലയിൽ കണ്ടെത്തി: പുലിക്ക് വെട്ടേറ്റിട്ടുണ്ട്


കട്ടപ്പന: ഇടുക്കി മാങ്കുളത്ത് ഇറങ്ങിയ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.
അമ്പതാംമൈൽ ചിക്കണംകുടിയിലെ ആദിവാസിയായ ഗോപാലനെന്ന ആളെ പുലി ആക്രമിച്ചപ്പോൾ നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഇന്നലെ രാത്രിയിൽ അമ്പതാം മൈലിൽ എത്തിയ പുലി രണ്ട് ആടുകളെയും കൊന്നിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മാങ്കുളം മേഖലയിൽ പുലിയുടെ ശല്യം ഉണ്ട്. പുലിയെ പിടിക്കാൻ വനം വകുപ്പ് കൂടി സ്ഥാപിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ന് പുലർച്ചെ പുലിയെ നാട്ടുകാർ തല്ലിക്കൊന്നത്.
നാട്ടുകാർ അല്ല ഗോപാലൻ എന്ന ഒരു ആദിവാസി യുവാവാണ് കൊന്നത് എന്നും ഇന്ന് രാവിലെ നടന്നുപോയ ഗോപാലന്റെ മേൽ പുലി ചാടി വീണ് ആക്രമിച്ചു, ഈ സമയം കൈയ്യിൽ കരുതിയിരുന്ന വെട്ടുകത്തി സ്വയരക്ഷയ്ക്കായി ഗോപാലൻ പുലിയുടെ നേരെ വീശുകയായിരുന്നുവെന്നും ഇത് ദേഹത്ത് കൊണ്ടാണ് പുലി ചത്തത് എന്നും പറയപ്പെടുന്നു.
ഗോപാലനും പരിക്കേറ്റിട്ടുണ്ട്.