ദുരന്ത സ്ഥലത്ത് സേവനവുമായി ബിജെപി പ്രവർത്തകർ


കുടയത്തൂരിൽ ഉരുൾപൊട്ടി തകർന്ന പ്രദേശത്തെ മാലിന്യങ്ങൾ നീക്കിയും, വീടുകൾ ശുചീകരിച്ചും, വൈദ്യുതി ജീവനക്കാരെ സഹായിച്ചും സേവന സന്നദ്ധരായി
ബിജെപിയുവമോർച്ച പ്രവർത്തകർ വന്നത് നാടിനാശ്വാസമായി.ദുരന്തത്തിൽ തകർന്ന വീടിന് തൊട്ട് താഴത്തെ നാരമംഗലത്ത് സോമൻ്റെ വീടും പരിസരവും മണ്ണും, കല്ലും, മരങ്ങളും മാലിന്യങ്ങളും നിറഞ്ഞത് നീക്കുക ശ്രമകരമായിരുന്നു. വലിയ പാറക്കല്ലുകൾ നീക്കം ചെയ്യുന്നതായിരുന്നു ഏറെ ബുദ്ധിമുട്ട്.
ക്ലീനിങ്ങ് പ്രവർത്തനത്തിനിറങ്ങിയവർക്ക് ബൂട്ടുകളും, ഗ്ലൗസും വാർഡ് മെമ്പർ പുഷ്പ വിജയൻ വിതരണം നടത്തി.ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു സുധാകരനും, ഷീബ ചന്ദ്രശേഖരനും, പി.ഏ.വേലുക്കുട്ടനും, രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സംഘചാലക് കെ.എൻ രാജുവും, ജില്ലാ സേവാപ്രമുഖ് വി.കെ.സാജനും ശുചീകരണ പ്രവർത്തനങ്ങൾക്ക് സഹായവുമായി എത്തിയിരുന്നു. ആരോഗ്യ വകുപ്പ് ആശാ വർക്കർ സിന്ധു മനോജ് ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് പ്രതിരോധ മരുന്നുകൾ വിതരണം നടത്തി. തകർന്ന ഇലക്ട്രിക് പോസ്റ്റുകൾക്ക് പകരം കൊണ്ടുവന്ന സിമൻ്റ് പോസ്റ്റ് ഇറക്കുവാനും, പോസ്റ്റ് നാട്ടുവാനും വൈദ്യുതി ജീവനക്കാരോടൊപ്പം ബിജെപി പ്രവർത്തകരും സഹായത്തിനുണ്ടായിരുന്നു. ഇന്നലെ രണ്ട് വീടുകൾ സെൻ്റ് ജോസഫ് കോളേജിലേയും കോളപ്ര ഗവ.ഹൈസ്കൂളിലേയും നാഷണൽ. സർവ്വീസ് സ്കീം വോളണ്ടിയേഴ്സും, ഒര് വീട് മറ്റൊരു യുവജന സംഘടനയും ശുചീകരിക്കുകയുണ്ടായി. വീട്ടുകാർ ദുരിതാശ്വാസ ക്യാമ്പിലായതിനാൽ ചില വീടുകൾ ഇനിയും വൃത്തിയാക്കേണ്ടതുണ്ട്.
ബിജെപി യുവമോർച്ച
നേതാക്കളായ
കെ യു സിജു, എം ജി ഗോപാലകൃഷ്ണൻ, എം.കെ രാജേഷ്, വിഷ്ണു കൊച്ചുപറമ്പൻ, എസ്.ഹരിദത്ത്, കെ പി മധുസൂധനൻ, ഇ.കെ.ജ്യോതിഷ്കുമാർ വേണുഗോപാൽ, അറക്കുളം സന്തോഷ്, വി.കെ സുധാകരൻ, അനീഷ്, സുനേഷ്,അഭിലാഷ്, സജി, രതീഷ്, ഷൈജു, ബാബു എന്നിവരും മറ്റ് പ്രവർത്തകരും സേവന പ്രവർത്തനത്തിന് നേതൃത്വം നൽകി.കാലത്ത് 8 മണിക്കാരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ വൈകിട്ടോടെ സമാപിച്ചു.