6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കെഎസ്ആർടിസിക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍



കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശമ്പള വിതരണത്തിന് സാമ്പത്തിക സഹായം നൽകണമെന്ന വിധിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നൽകേണ്ട ശമ്പളത്തിനും ഉത്സവ ബോണസിനും ആവശ്യമായ തുക സർക്കാർ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് ആവശ്യമായ 103 കോടി രൂപയിൽ കോർപറേഷന്റെ പക്കലുള്ളതിന്റെ ബാക്കി തുക സെപ്റ്റംബർ ഒന്നിന് മുമ്പ് സർക്കാർ നൽകണം. കെ.എസ്.ആർ.ടി.സിയുടെ സ്വത്തുക്കളിൽ നിന്ന് സർക്കാരിന് വേണമെങ്കിൽ പണം തിരിച്ചുപിടിക്കാമെന്നും കോടതി പറഞ്ഞു. ആർ ബാജി ഉൾപ്പെടെയുള്ള ഒരു കൂട്ടം ജീവനക്കാർ നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!