പ്രധാന വാര്‍ത്തകള്‍
സംഗീത സംവിധായകൻ ജോൺ പി. വർക്കി കുഴഞ്ഞുവീണു മരിച്ചു


തൃശൂർ: പ്രമുഖ മലയാളം സംഗീത സംവിധായകനും ഗിറ്റാറിസ്റ്റും ഗായകനുമായ ജോൺ പി. വർക്കി (52 ) അന്തരിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മണ്ണുത്തി മുല്ലക്കരയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. സിനിമാസംഗീതം, റോക്ക് ബാൻഡ് സംഗീതം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ജോൺ നിരവധി സിനിമകളിലും ജിഗ്സോ പസിലിന്റെ ആൽബങ്ങളിലും അവിയൽ ബാൻഡിലും പ്രവർത്തിച്ചിട്ടുണ്ട്.