പ്രധാന വാര്‍ത്തകള്‍
നോയിഡയിലെ സൂപ്പർ ടെകിന്റെ ഇരട്ട കെട്ടിടം നിലംപൊത്തി
നോയിഡ: നോയിഡയിലെ സൂപ്പർടെക്കിന്‍റെ ഇരട്ട കെട്ടിടം പൊളിച്ചുമാറ്റി. ഇന്ത്യയില്‍ ഇതുവരെ പൊളിച്ചുനീക്കുന്നതില്‍ വച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് 40 നിലകളുള്ള ഈ ഇരട്ട ടവറുകള്‍. കുത്തബ് മിനാറിനേക്കാൾ ഉയരമുള്ള പ്രശസ്തമായ ഇരട്ടഗോപുരങ്ങൾ ഉച്ചയ്ക്ക് 2.30 ഓടെയാണ് തകർന്നുവീണത്.
അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുകൾ പൊളിക്കുന്നത്. രണ്ട് ടവറുകളിലായി 900 ഫ്ലാറ്റുകളുണ്ട്. കെട്ടിടം പൊളിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഇന്നലെ തന്നെ പൂർത്തിയായിരുന്നു. 3,700 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് കെട്ടിടത്തിൽ നിറച്ചിരുന്നത്.