പ്രധാന വാര്‍ത്തകള്‍
ആനക്കൊമ്പ് കൈവശംവെച്ച കേസ്; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍
കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസ് പിന്‍വലിക്കണമെന്ന സർക്കാർ ഹർജി തള്ളിയതിനെതിരെ മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചു. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹൻലാലിന്‍റെ ഹർജി.
പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശങ്ങളും പരിശോധിച്ചില്ലെന്നും തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് കേസ് പിന്‍വലിക്കാൻ സർക്കാർ അപേക്ഷ നൽകിയതെന്നും ഹർജിയിൽ പറയുന്നു. ആനക്കൊമ്പ് മോഹൻലാലിൻ കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മോഹൻലാലിന്‍റെ അഭ്യർത്ഥനയെ തുടർന്ന് ആനക്കൊമ്പ് കേസ് പിന്‍വലിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ സംസ്ഥാന സർക്കാരിന് 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും അപേക്ഷ നൽകിയിരുന്നു.