പ്രധാന വാര്‍ത്തകള്‍
വ്യാജസർവകലാശാല കരിമ്പട്ടികയിൽ കേരളത്തിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി അടക്കം 21 എണ്ണം
ന്യൂഡൽഹി: വ്യാജ സർവകലാശാലകളുടെ പുതുക്കിയ പട്ടിക യുജിസി പുറത്തിറക്കി. ഇതനുസരിച്ച് 21 സർവകലാശാലകൾ കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള സെന്‍റ് ജോൺസ് യൂണിവേഴ്സിറ്റി-കിഷനാട്ടം പട്ടികയിലുണ്ട്.
രാജ്യത്ത് വ്യാജ സർവകലാശാലകൾ സജീവമായതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് യുജിസി നേരത്തെ നിർദ്ദേശങ്ങൾ നൽകിയിരുന്നു. 12-ാം ക്ലാസ് കഴിഞ്ഞവർ ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനായി സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.