Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭയിൽ കമ്പിളി വിതരണം ചെയ്തു

കട്ടപ്പന നഗരസഭയിൽ കമ്പിളി വിതരണം ചെയ്തു.
60 വയസിന് മുകളിലുള്ളവർക്കാണ് കമ്പിളി വീടുകളിൽ എത്തിച്ച് നൽകുന്നത്.
2025 – 26 സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കമ്പിളി വിതരണം ചെയ്യുന്നത്.
ഗ്രാമസഭകളിൽ അപേക്ഷ നൽകി 60 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് കമ്പിളി നൽകുന്നത്.
4 ലക്ഷം രൂപായാണ് പദ്ധതിക്കായി മാറ്റി വച്ചിരിക്കുന്നത്.
കമ്പിളിയുടെ വിതരണം നഗരസഭ ചെയർ പേഴ്സൺ ബീന ടോമി നിർവ്വഹിച്ചു.
550 പേർക്കാണ് കിമ്പിളി നൽകുന്നത്.
നഗരസഭ സെക്രട്ടറി അജി കെ ഫിലിപ്പ്,
ICDS സൂപ്പർവൈസർ ആരതി ജഗദീഷ്, നഗരസഭ കൗൺസിലർമാർ, അംഗൻവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.









































































