ഇടുക്കി ചിന്നക്കനാലില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി : സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.


ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ചിന്നക്കനാല്‍ 301 കോളനിയിലെ താമസക്കാരനായ തരുണിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവ് താമസിച്ചിരുന്ന വീടിന്‍റെ പുറക് വശത്തായാണ് മൃതദേഹം കണ്ടെത്തിയത്.
വീടിന്‍റെ ജനാലയില്‍ നായ്ക്കള്‍ക്ക് പൂട്ടുന്ന തുടല്‍ ഉപയോഗിച്ച് മൃതദേഹം ബന്ധിപ്പിച്ചിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനമെങ്കിലും മൃതദേഹം ചങ്ങലയില്‍ ബന്ധിച്ചിരുന്നത് ദുരൂഹതയുണ്ടാക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ടു അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
വീടിന്‍റെ സമീപത്തുനിന്ന് ഒരു വടിയും, പെട്രോള്‍ ഉണ്ടായിരുന്ന കുപ്പിയും, ലൈറ്ററും പോലീസ് കണ്ടെത്തി. ഇന്നലെ രാവിലെ 9 മണിയോടെ തരുണ്‍ വീട്ടിലേക്ക് സ്കൂട്ടറില്‍ അമിതവേഗതയില്‍ പോകുന്നതായി നാട്ടുകാര്‍ കണ്ടിരുന്നു. ഇതിനുശേഷമാണ് ഇയാളെ കാണാതാവുന്നത്. സംഭവ സമയത്ത് വീട്ടില്‍ തരുണിന്‍റെ കിടപ്പുരോയിഗായ വല്യമ്മ മാത്രമാണുണ്ടായിരുന്നത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും.