കട്ടപ്പന ഗവൺമെൻറ് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അക്കാഡമിക് അഡോപ്ഷൻ പ്രോഗ്രാം നടന്നു


കട്ടപ്പന ഗവൺമെൻറ് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അക്കാഡമിക് അഡോപ്ഷൻ പ്രോഗ്രാം ഗവൺമെൻറ് എൽ പി സ്കൂൾ, പശുപ്പാറ പുതു വലിൽ വച്ച് നടന്നു. ഇടുക്കി ജില്ലയിലെ പൊതു വിദ്യാലയങ്ങളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ട് 2018 മുതൽ ഈ പ്രോഗ്രാം ചെയ്ത് വരുന്നു. വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ, പഠനോപകരണങ്ങൾ നൽകുക. കൂടാതെ വിദ്യാർത്ഥികൾക്ക് അവരുടെ പാഠ്യ ഭാഗങ്ങൾ കളികളിലൂടെയും വിവിധ മത്സരങ്ങളിലൂടെയും എളുപ്പത്തിൽ പഠിക്കാൻ ഉതകുന്ന തരത്തിലുള്ള പ്രോഗ്രാമുകൾ, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് സംഘടിപ്പിക്കുക, കൂടാതെ സ്കൂളുകളുടെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സഹായിക്കുക തുടങ്ങിയ കാര്യങ്ങൾ അക്കാദമിക് അഡോപ്ഷന്റെ ഭാഗമായി ചെയ്തുവരുന്നു.
ഇന്ന് പശുപ്പാറ പുത്തൂവൽ ഗവൺമെൻറ് എൽപി സ്കൂളിൽ പി.ടി.എ.പ്രസിഡണ്ട് ഷിനോജിന്റെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാം കട്ടപ്പന ഗവൺമെൻറ് കോളേജിലെ എക്കണോമിക്സ് വിഭാഗം മേധാവി ഡോക്ടർ അരുൺകുമാർ ടി. എ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ സുരേഷ് എം , വാർഡ് മെമ്പർ യമുന ബിജു, പീരുമേട് എസ് .എസ്. കെ ജോർജ് സേവിയർ, കൂടാതെ ഇക്കണോമിക്സ് വിഭാഗം അധ്യാപകരായ ശ്രീ ജ്യോതിഷ് വിജയൻ, ശ്രീമതി സിയാന പി. എസ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.