രണ്ടു മാസത്തെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ 3200 രൂപവീതം അടുത്ത ആഴ്ച വിതരണം തുടങ്ങും
ഓണം ആഘോഷമാക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. രണ്ടു മാസത്തെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ 3200 രൂപവീതം അടുത്ത ആഴ്ച വിതരണം തുടങ്ങും.
2100 കോടി രൂപ 57 ലക്ഷം പേര്‍ക്കായി ലഭിക്കും. 92 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് 22ന് വിതരണം തുടങ്ങും.
ജീവനക്കാരുടെ ശമ്ബളവും പെന്‍ഷനും പതിവുപോലെ ലഭിക്കും. കഴിഞ്ഞതവണത്തെ ബോണസും പ്രത്യേക അലവന്‍സും ഓണം അഡ്വാന്‍സും ഇത്തവണയും ഉറപ്പാക്കും. മുന്‍വര്‍ഷം 34,240 രൂപവരെ ശമ്ബളമുള്ളവര്‍ക്ക് 4000 രൂപ ബോണസും മറ്റുള്ളവര്‍ക്ക് ആയിരംമുതല്‍ 2750 രൂപവരെ ഉത്സവബത്തയും ലഭിച്ചിരുന്നു. 15,000 രൂപവരെ അഡ്വാന്‍സും നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം മിനിമം 8.33 ശതമാനം ബോണസ് നല്‍കും. 24,000 രൂപവരെ ശമ്ബളമുള്ളവര്‍ക്കാണ് അര്‍ഹത. മറ്റുള്ളവര്‍ക്ക് കഴിഞ്ഞവര്‍ഷം 2750 രൂപ ഉത്സവബത്ത ലഭിച്ചു. ദിവസവേതനക്കാര്‍ക്ക് 1210 രൂപയും.
ഓണച്ചന്ത 29 മുതല്‍
കണ്‍സ്യൂമര്‍ഫെഡിന്റെ 1600 ഓണച്ചന്ത 29 മുതല്‍ പ്രവര്‍ത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയിലും മറ്റിനങ്ങള്‍ 10 മുതല്‍ 40 ശതമാനംവരെ വിലക്കുറവിലും ലഭിക്കും. മില്‍മ ഓണം സ്പെഷ്യല്‍ കിറ്റും ആവശ്യത്തിന് പാലും പാലുല്‍പ്പന്നങ്ങളും ഉറപ്പാക്കും. കശുവണ്ടി വികസന കോര്‍പറേഷന്‍ കശുവണ്ടി പരിപ്പും വിലക്കിഴിവില്‍ ലഭ്യമാക്കും. സഹകരണ സംഘങ്ങളും കുടുംബശ്രീയും ഓണവിപണി തുറക്കും. ഹോര്‍ട്ടികോര്‍പ് പച്ചക്കറിമേള സംഘടിപ്പിക്കും.
സപ്ലൈകോ ഓണച്ചന്തകള്‍ 27 മുതലാണ്. ജില്ലാ ചന്തകളും അന്നുതന്നെ തുറക്കും. എറണാകുളത്തും കോഴിക്കോട്ടും മെട്രോ ഫെയറുമുണ്ട്. 140 നിയോജക മണ്ഡലത്തിലും സെപ്തം. ഒന്നിന് ചന്ത തുടങ്ങും. എല്ലാ മേളയും ആറുവരെയാണ്. 1000 മുതല്‍ 1200 രൂപവരെയുള്ള പ്രത്യേക ഓണക്കിറ്റും ലഭ്യമാക്കും.
ഹാന്‍ടെക്സിന്റെ 84 വില്‍പ്പനകേന്ദ്രത്തില്‍ ഏഴുവരെ 20 ശതമാനം വിലക്കിഴിവുണ്ടാകും. വിവിധ വിഭാഗത്തിന് തവണവ്യവസ്ഥയില്‍ 10,000 രൂപയ്ക്കുവരെ തുണിത്തരങ്ങള്‍ ലഭ്യമാക്കും. ജില്ലകളിലെ ഓണാഘോഷത്തിന് ടൂറിസംവകുപ്പ് മുന്‍കൈ എടുക്കും. നാടന്‍ കലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ആഘോഷങ്ങള്‍ക്കായി 35 ലക്ഷം രൂപവരെ ജില്ലകള്‍ക്ക് അനുവദിക്കും.