പ്രധാന വാര്‍ത്തകള്‍
കാലാവസ്ഥ ഏതായാലും ഇന്ത്യക്കാർക്ക് ഇഷ്ടം ദുബായ്


ദുബായ്: ലോകത്ത് ഇന്ത്യക്കാരില്ലാത്ത ഇടമില്ലെങ്കിലും മലയാളികളടക്കമുള്ളവരുടെ ‘ചങ്ക് നഗര’മായി ദുബായ്.
ചുട്ടുപൊള്ളുന്ന ചൂടായാലും പൊടിക്കാറ്റായാലും ഇന്ത്യക്കാർ ദുബായിലേക്ക് പറക്കും. ഈ വർഷം ആദ്യപകുതിയിൽ 40 ലക്ഷം ഇന്ത്യക്കാരാണ് ദുബായിൽ എത്തിയത്. മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ.
രണ്ടാം സ്ഥാനത്തുളള സൗദി അറേബ്യയിൽ നിന്ന് 20 ലക്ഷം പേരും മൂന്നാം സ്ഥാനത്തുള്ള യുകെയിൽ നിന്ന് 19 ലക്ഷം പേരും എത്തി. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 25.2 ലക്ഷം സന്ദർശകരാണ് ദുബായിൽ എത്തിയത്. ഈ വർഷം ഇതേ കാലയളവിൽ സന്ദർശകരുടെ എണ്ണം 71.2 ലക്ഷമായി. അതായത് മൊത്തം വിദേശ സന്ദർശകരുടെ എണ്ണത്തിൽ മൂന്നിരട്ടിയോളം വർധന. മേയ് 9 മുതൽ 45 ദിവസം നവീകരണ ജോലികൾക്ക് റൺവേ ഭാഗികമായി അടച്ചിടേണ്ടി വന്നിട്ടും സന്ദർശകരുടെ എണ്ണം കുറഞ്ഞില്ല.