പ്രധാന വാര്‍ത്തകള്‍
സണ്ണി ലിയോണിന്റെ ജന്മദിനം! പരീക്ഷയെഴുതാനാവില്ലെന്ന് കുറിച്ച് വിദ്യാര്‍ഥി


ബെംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിന്‍റെ ജന്മദിനമായതിനാല്‍ പരീക്ഷയെഴുതാനാവില്ലെന്ന് ഉത്തരക്കടലാസില്‍ എഴുതി കർണാടക സ്വദേശിയായ ബിരുദ വിദ്യാർത്ഥി. ബെംഗളൂരു സർവകലാശാലയിലെ ഒന്നാംവര്‍ഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിയാണ് ഉത്തരങ്ങൾക്ക് പകരം ഇങ്ങനെ എഴുതിയത്.
‘ഇന്ന് സണ്ണി ലിയോണിന്‍റെ ജന്മദിനമാണ്. സണ്ണി ലിയോണ്‍ എന്‍റെ കാമുകിയാണ്. അവരുടെ ജന്മദിനമായതിനാല്‍ ഞാൻ ഇന്ന് പരീക്ഷ എഴുതുന്നില്ല,’ വിദ്യാർത്ഥി ഉത്തരക്കടലാസിൽ എഴുതി.
സണ്ണി ലിയോണിന് ആശംസകൾ നേരാൻ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയാണെന്നും ഇയാൾ കുറിച്ചു. ഉത്തരക്കടലാസിൽ മറ്റൊന്നും എഴുതിയിരുന്നില്ല.