പ്രധാന വാര്‍ത്തകള്‍
ബഫര്‍സോണ്‍: സര്‍ക്കാര്‍ ഉത്തരവില്‍ ആശങ്കയും അവ്യക്തതയുമേറെ- മാര്‍ ജോസ് പുളിക്കല്‍


കാഞ്ഞിരപ്പള്ളി: വനാതിര്‍ത്തിയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ പാര്‍പ്പിടവും നിര്‍മിതികളും കൃഷിയിടവും കവര്‍ന്നെടുക്കപ്പെടാന്‍ ഇടയാകുന്ന ബഫര്‍ സോണ്‍ നിയമ നീക്കത്തില്‍ സ്ഥിതി വിവരശേഖരണ നടപടി സര്‍ക്കാര്‍ അതിജാഗ്രതയില്‍ അടിയന്തിരമായി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് കെസിബിസി ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെ മന്ത്രിമാര്‍ക്കും വകുപ്പുമേധാവികള്‍ക്കും സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ബഫര്‍സോണില്‍ ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും സ്ഥാപനങ്ങളെയും ഒഴിവാക്കിയതായി ബുധനാഴ്ച ഉത്തരവുണ്ടായെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തതയും ആശങ്കയും ഏറെയുണ്ട്.